കൊച്ചി: കടവന്ത്രയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം.ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെയും ബൗണ്‍സര്‍മാരെയും സംഘം മര്‍ദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവര്‍ ബാര്‍ ജീവനക്കാരെയും ബൗണ്‍സര്‍മാരെയും മര്‍ദിച്ചത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബാറില്‍ പ്രശ്‌നമുണ്ടാക്കിയത്. ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതിയോട് ഗുണ്ടകള്‍ അപമര്യാതയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്.
ലഹരി കേസില്‍ പിടിയിലായ ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങിയ കളമശ്ശേരി സ്വദേശികളായ സുനീര്‍, നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിയാം. എന്നാല്‍ സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മര്‍ദനമേറ്റ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.






