സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹിറ്റോ, ഫ്ലോപ്പോ?; റെട്രോ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച് സൂര്യ നായകാനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടിയത്. എന്നാൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.
തമിഴ് സിനിമയില്‍ സമീപകാലത്ത് തുടര്‍ പരാജയങ്ങളുടെ രുചി ഏറ്റവും കൂടുതല്‍ അറിഞ്ഞ താരവും സൂര്യ ആയിരിക്കും.

ഏറെക്കാലമായി തിയറ്റര്‍ വിജയങ്ങള്‍ ഇല്ലാതിരുന്ന സൂര്യ സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ചിത്രങ്ങളായിരുന്നു കങ്കുവയും റെട്രോയും. കങ്കുവ അമ്പേ തകര്‍ന്നെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയ്ക്കും പ്രേക്ഷകപ്രീതി നേടാനായില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റെട്രോ നെറ്റ്ഫ്ലിക്സിലൂടെ മെയ് 31 ന് സ്ട്രീമിങ് ആരംഭിക്കും.

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.