പോക്സോ കേസിൽ പ്രതിയകളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ല. ഇനിയും കുറച്ചുപേരെക്കൂടി പിരിച്ചുവിടാനുണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പം നിൽക്കും. പൊലീസും ഒപ്പം നിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Content: Education Minister V Sivankutty dismisses 9 teachers accused in POCSO case






