ഡൽഹി: പിവി അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്ന് കെസി വേണുഗോപാൽ. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ . സംസ്ഥാന നേതൃത്വത്തിന് അൻവറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല. ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്‍റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.






