നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. കഴിഞ്ഞ രണ്ടു തവണയും നഷ്ടപ്പെട്ട മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. കേരള ചരിത്രത്തിൽ മണ്ഡലത്തിൽ മത്സരിച്ചവരെല്ലാം ശക്തന്മാരാണ്. എതിർ സ്ഥാനാർഥി ഉണ്ടെങ്കിൽ അല്ലെ മത്സരം ഉള്ളുവെന്നും ഒരു സ്ഥാനാർഥിയും മോശക്കാരല്ലെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം അവസാനമാണ് നടന്നിരിക്കുന്നത്. എം സ്വരാജ് തന്റെ നല്ല സുഹൃത്താണ്. ആ സൗഹൃദത്തെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ല. പി വി അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃത്വം പറയുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നാളെ പ്രവർത്തകരുടെ റോഡ് ഷോയ്‌ക്കൊപ്പമായിരിക്കും ആര്യാടൻ ഷൗക്കത്ത് നാമനിർദേശപത്രിക സമർപ്പിക്കുന്നത്.
Content: No matter who is the candidate, Nilambur UDF will win: Aryadan Shoukat






