നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിന്റെ പേര് പരിഗണിക്കുന്നുണ്ട്. ബിജെപി നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും.
വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെ തിരുവനന്തപുരത്ത് എത്തും. ബിജെപി നിർദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരിൽ മത്സരിക്കുക. നേരത്തെ കോൺഗ്രസ് നേതാക്കളെയടക്കം സ്ഥാനാർത്ഥിത്വത്തിനായി ബിജെപി സമീപിച്ചിരുന്നു. എം സ്വരാജാണ് നിലമ്പൂരിലെ എൽഡിഎഫിന്റെ സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
Content: BDJS candidate announcement in Nilambur tomorrow






