സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വേടനോട് അഭ്യര്‍ത്ഥനയുമായി മൂണ്‍ വാക്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് ശ്രദ്ധ നേടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം മൂണ്‍ വാക്ക് തിയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച മൂണ്‍ വാക്ക് നൂറില്‍പ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകന്‍ കൂടിയായ സുനില്‍ വേടനോട് ഒരു അഭ്യര്‍ത്ഥനയുമായി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സുനിലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇപ്രകാരമാണ്. പ്രിയപ്പെട്ട വേടന്‍,അങ്ങേക്ക് സാമൂഹ്യമാധ്യമങ്ങളില്‍ (ഫേസ്ബുക്ക്) അക്കൗണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ എന്നെ പരിചയപ്പെടുത്താം, ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മൂണ്‍ വാക്ക്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണു ഞാന്‍. 1980-90കളില്‍ കേരളക്കരയാകെ പടര്‍ന്ന് പിടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തിന്റെ പശ്ചാത്താലത്തില്‍ പറയപ്പെടുന്ന കഥയാണു മൂണ്‍ വാക്ക്.
ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മുതല്‍ ഞങ്ങളോട് സംവേദിച്ച കാണികള്‍ (അവരില്‍ പ്രശസ്തരും, (അ) പ്രശസ്തരും, കലാകാരന്മാരും നിരൂപകരും ഉള്‍പ്പെടും) എടുത്ത് പറഞ്ഞ കാര്യം ഇതിലെ പ്രധാന കഥാപാത്രമായ സുരയുടെ ജീവിതവും അങ്ങയുടെതും തമ്മിലുളള സാദൃശ്യമാണ്. ഈ ചിത്രത്തിന്റെ കഥാരൂപീകരണവും ചിത്രീകരണവും 2019ല്‍ പൂര്‍ത്തിയതാണെന്ന വസ്തുത ഞാന്‍ കുറിയ്ക്കുന്നു. പിന്നെയും ഞങ്ങളുടെ സുരയും അങ്ങയുടെ ജീവിതവും തമ്മില്‍ സാദൃശ്യമെങ്ങനെ എന്ന് ചോദിച്ചാല്‍, അത് അരികുവത്ക്കരിക്കപ്പെട്ടന്റെയും അവഗണിക്കപ്പെടുന്നവന്റെയും പോരിന്റെ കഥകള്‍ എന്നും എവിടെയുമൊന്ന് തന്നെ എന്നതാണു മറുപടി.

ഞങ്ങളുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടവരില്‍ ചിലര്‍ എന്തു കൊണ്ട് ഇത് അങ്ങയെ കാണിക്കുന്നില്ലാ എന്ന സംശയം പ്രകടിപ്പിച്ചതു മുതല്‍ക്കാണു എന്നിലും അങ്ങനെ ഒരു അത്യാഗ്രഹം ജനിച്ചത്. പറഞ്ഞത് സത്യമുളള ഒന്നാണെന്ന ഉറച്ച ബോധ്യം ആ വഴിക്കൊരു ശ്രമം നടത്താന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിയാവുന്ന വിധമെല്ലാം അതിനായി ഞാന്‍ പരിശ്രമിച്ചു. പക്ഷേ കലയുടെ ലോകത്ത് തീര്‍ത്തും അപ്രസ്‌കതരും ദുര്‍ബ്ബലരുമായ ഞങ്ങള്‍ക്ക് അങ്ങേയ്ക്കരികിലേക്ക് എത്തിപ്പെടാന്‍ പോലും കഴിഞ്ഞില്ലാ. പലരില്‍ നിന്നും ലഭിച്ച ഒന്ന് രണ്ട് നമ്പറുകളിലെക്ക് പലകുറി വിളിച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലാ. ഒടുവിലാണു സാമൂഹ്യമാധ്യമമെന്ന തുറന്ന ലോകത്ത് വന്ന് ഒന്ന് അലറി പറഞ്ഞ് നോക്കാം എന്ന് ഞാന്‍ വ്യക്തിപരമായി തിരുമാനിച്ചത്.

പ്രിയ വേടന്‍, അങ്ങ് ഈ സിനിമ ഒന്ന് കാണാനും, അത് അങ്ങേക്ക് ”ഇഷ്ടമാകുന്നു എങ്കില്‍” മാത്രം ഒരു വാക്ക് പറയണമെന്നും ആഗ്രഹിക്കുന്നു. ഒരു കലാകാരനെ ഈ വിധം സമര്‍ദ്ദത്തിലാക്കുന്നതിലെ അനൗചിത്യം ഇതെഴുതുമ്പോഴും എന്നെ അലട്ടുന്നുണ്ട്. പക്ഷേ അപ്പോഴും ഈ എഴുത്തിനെനു പിന്നിലെ വികാരം താങ്കള്‍ക്ക് മനസ്സിലാവും എന്ന വിശ്വാസം എന്നില്‍ ദൃഢപ്പെടുന്നുമുണ്ട്.

സിനിമയാണു മാധ്യമം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുളള തിയേറ്റര്‍ ലൈഫില്‍ രണ്ടാമതൊരു അവസരം ഈ സിനിമക്കില്ലാ എന്ന് എവര്‍ക്കുമറിയാമല്ലോ. നാളെ ഈ സിനിമ ചരിത്രമായ ശേഷം ഇങ്ങനെ ഒന്ന് ഞാന്‍ അറഞ്ഞില്ലല്ലോ എന്ന് താങ്കള്‍ക്കും തോന്നരുതെന്ന വിചാരവും ഈ എഴുത്തിനു പിന്നിലുണ്ട്.

അതിനാല്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഈ ചിത്രമൊന്ന് കാണാന്‍ സന്മനസ്സ് ഉണ്ടാകണം. ഇത് ഇല്ലായ്മകളെയും തള്ളിപറയലുകളെയും പൊരുതി തോല്പിച്ച ഞങ്ങളുടെ സുരയുടെ കഥയാണു. കേരളമെമ്പാടും ഇതു പോലെ ആയിരകണക്കിനു സുരമാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്ന് വന്ന് വേദികളില്‍ ചുവടുവെച്ചിരുന്നു എന്ന് ഇന്ന് ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഇത് കാണെണ്ടത് അങ്ങ് തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

താരനിബിഢമല്ലാത്ത, ഒരു പറ്റം പുത്തന്‍ കൂറ്റുകാരുടെ ഈ ഉദ്യമത്തിനു കേരളത്തിലെ യുവതയിലേക്കും മറ്റും എത്തിച്ചേരാനുളള പരിമിതി ഞങ്ങള്‍ നേരിടുകയാണു. ആയതിനാല്‍ തന്നെ കണ്ടവര്‍ കണ്ടവര്‍ ആവേശപൂര്‍വ്വം പ്രശംസിക്കുന്ന ഞങ്ങളുടെ ഈ കൊച്ചു സിനിമ പിടിച്ചു നില്‍്ക്കാന്‍ പ്രയാസപ്പെടുകയാണു. ഞങ്ങള്‍ക്ക് മുന്നില്‍ ഇനി ദിവസങ്ങള്‍ മാത്രമെയുളളു അങ്ങയുടെ ഒരു നല്ല വാക്കിനു ഒരു പക്ഷേ ഒരു പാട് പേരിലേക്ക് ഇങ്ങനെയൊരു സിനിമയെ കുറിച്ചുളള സന്ദേശം എത്തിക്കാന്‍ ഉപകരിക്കും. സാധിക്കുമെങ്കില്‍ അത് ഒരു കൈസഹായമാകും. അവഗണിക്കപ്പെടുന്നതിലും വലിയ വേദന ജീവിതത്തില്‍ മറ്റൊന്നില്ലാ എന്ന് താങ്കളോട് ഞാന്‍ പറയുന്നത് അനുചിതമാകും. ഈ എഴുത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഉള്ളടങ്ങുന്നില്ലാ അങ്ങിലേക്ക് ഈ സന്ദേശം എത്തണമെന്ന അതിമോഹം മാത്രമെ ഉള്ളു. ഈ എഴുത്ത് തികച്ചും വ്യക്തിപരമാണു, സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കോ മറ്റ് അണിയറ പ്രവര്‍ത്തക്കോ ഇതിനെ കുറിച്ച് അറിവില്ലാ. അതിനാല്‍ തന്നെ ഇതിനെ ഏതൊരാള്‍ക്കും അവഗണിക്കുകയും ആകാം. ഞങ്ങളുടെ സുരയെ കേരള ജനത മുഴുവനും ഏറ്റെടുക്കുന്ന ഒരു ദിനം സ്വപ്നം കണ്ട അനേകരില്‍ ഒരാള്‍ മാത്രമാണു ഞാന്‍ എന്ന് സുനില്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മൂണ്‍വാക്കില്‍ ഗംഭീര പ്രകടനം നല്‍കിയ സുരയുടെ ടീസറും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. എ കെ വിനോദ് സംവിധാനം ചെയ്ത മൂണ്‍വാക്ക് മാജിക് ഫ്രയിംസ്, ആമേന്‍ മൂവി മൊണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്നി അഹമ്മദും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.