Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വിദ്യ’ പാസ് നിര്‍ത്തലാക്കി കൊച്ചി മെട്രോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ‘വിദ്യ’ പാസ് നിർത്തലാക്കി കൊച്ചി മെട്രോ. വിദ്യാർഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെട്രോയില്‍ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന
പദ്ധതിയാണ് കൊച്ചി മെട്രോ നിർത്തലാക്കിയത്. പുതിയ അധ്യായന വർഷത്തേക്കുള്ള പാസിനായി എത്തിയപ്പോഴാണ് പദ്ധതി നിർത്തലാക്കിയ വിവരം വിദ്യാർത്ഥികള്‍ അറിയുന്നത്. ഇതോടെ സ്ഥിരമായി യാത്ര ചെയ്തിരുന്ന വിദ്യാർഥികൾ ദുരിതത്തിലായി. വിദ്യാർഥികളെ ആകർഷിക്കാനായി 2023 ലാണ് ‘വിദ്യ പാസ്’ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയില്‍ എളുപ്പത്തില്‍ എത്താം എന്നതിനാല്‍ നിരവധി വിദ്യാർഥികളാണ് ഈ പദ്ധതി ഉപയോഗിച്ചിരുന്നത്.

വിദ്യ പാസിനൊപ്പം തന്നെ ‘അടിപൊളി 30’, ‘വീക്കെൻഡ് ധമാക്ക’ തുടങ്ങിയ മറ്റു ചില പദ്ധതികളും മെട്രോ നിർത്തലാക്കി. യാത്രക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയവയായിരുന്നു ഇവയെല്ലാം. കോമണ്‍ പാസ്, കൊച്ചി വൻ കാർഡ്, 125 ദിന പാസ് എന്നിവ മാത്രമാണ് അവശേഷിക്കുന്ന പദ്ധതികള്‍. അതേസമയം, കൊച്ചി ഓണ്‍ കാർഡിലെ സ്റ്റുഡൻസ് ഓണ്‍ലി പാസ് സൗകര്യം വിദ്യാർഥികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഇത് ലഭിക്കുന്നതിന് വിദ്യാർഥികള്‍ സ്വന്തം പേരില്‍ കൊച്ചി ഓണ്‍ കാർഡ് വാങ്ങണം. ഇതില്‍ നൂറ് ട്രിപ്പുകള്‍ ചാർജ് ചെയ്താല്‍ യാത്രാനിരക്കില്‍ 60 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ ഇതിനേക്കാള്‍ വിദ്യാർഥികള്‍ക്ക് സാമ്പത്തികമായി ലാഭം ഉണ്ടായിരുന്നത് വിദ്യ യാത്രാ പാസാണെന്നും അത് പുനഃസ്ഥാപിക്കണമെന്നും ആണ് വിദ്യാർഥികളുടെ ആവശ്യം.

Content: Kochi Metro discontinues ‘Vidya’ pass

Recent News

Advertisement
WhiteswanTV Footer