ഡൽഹി: സ്വർണത്തിന് പിന്നാലെ വെളളി വിലയിലും വർധന. കിലോയ്ക്ക് 104675 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് വെള്ളി വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടങ്ങിയത്.
മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു. ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ വെള്ളിയുടെ വില. 2025ൽ വെള്ളി വില പൊതുവെ മികച്ച രീതിയിലാണ് മുന്നേറുന്നത്. 12 വർഷത്തനിടയിലെ ഏറ്റവും ഉയർന്ന വിലയായ 104947 രൂപയിൽ വെള്ളി വില എത്തിയിരുന്നു.






