സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള തമിഴ് താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ദാര്‍ 2. ചിത്രത്തിനെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റിൽ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ്.
നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.



