തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളോട് മുന്‍ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കി. ഇന്നു മുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാമെന്ന് അമൃത്ഫാര്‍മസി ഉറപ്പ് നല്‍കിയതോടെയാണ് ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ തീരുമാനമായത്.
ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതോടെയാണ് ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടത്.
പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകള്‍ മൂന്ന് ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു. രോഗികളെ ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.






