സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങിയ നൈറ്റ് റൈഡേഴ്സ് നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീലവെളിച്ചം, അഞ്ചക്കള്ളകോക്കാന്‍, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാണത്തിനു ശേഷം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.

പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിജേഷ് താമി, ഡി ഓ പി- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്ക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, ആക്ഷന്‍സ് – കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, ഫൈനല്‍ മിക്‌സ് – എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം – മെല്‍വി ജെ, വി എഫ് എക്‌സ് – പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍ – നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡേവിസണ്‍ സി ജെ, സ്റ്റില്‍സ് : സിഹാര്‍ അഷ്റഫ്, പോസ്റ്റര്‍ ഡിസൈന്‍ : എസ് കെ ഡി, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്‌സ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.