ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡിട്ട പ്രേമലുവിന്റെ രണ്ടാം പതിപ്പ് വൈകുമെന്ന് റിപ്പോര്‍ട്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച പ്രേമലു സംവിധാനംചെയ്തത് ഗിരീഷ് എഡിയായിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് ശേഷം രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു
എന്നാല്‍ അടുത്തിടെ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭാവനാ സ്റ്റുഡിയോസ് അടുത്തതായി നിര്‍മിക്കാന്‍ പോകുന്ന ചിത്രം ‘പ്രേമലു 2’ അല്ലെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ഗിരീഷ് എഡിയുടെ സംവിധാനത്തിലുള്ള മറ്റൊരു ചിത്രമാണ് നിര്‍മാണക്കമ്പനിയുടെ അടുത്ത പ്രൊജക്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് ‘പ്രേമലു 2’ വൈകിയേക്കുമെന്ന ചര്‍ച്ചകള്‍ക്ക് കാരണമായത്.അതിനിടയില്‍ നസ്ലിന്‍ പ്രേമലു ടുവില്‍ നിന്ന് പിന്‍മാറിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടുമില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ‘പ്രേമലു’ പ്രദര്‍ശനത്തിനെത്തിയത്. നസ്ലിന്‍, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മാത്യു തോമസ്, അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്. ഭാവനാ സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ‘പ്രേമലു’.






