സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സ്ത്രീകൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം; ഉത്തരവുമായി സിറിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡമാസ്കസ്: പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും ബുർഖയോ ശരീരം മൂടുന്ന മറ്റ് നീന്തൽ വസ്ത്രങ്ങളോ സ്ത്രീകൾ ധരിക്കണമെന്ന ഉത്തരവുമായി സിറിയ. പൊതു ബീച്ചുകളിൽ ചില സ്ത്രീകൾ പാശ്ചാത്യ ശൈലിയിലുള്ള നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടിയെന്നും സർക്കാർ പറയുന്നു. സിറിയയിലെ ഇസ്ലാമിസ്റ്റ് ഇടക്കാല സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീകൾ നീന്തൽക്കുളത്തിൽ നീന്തൽ വസ്ത്രത്തിന് മുകളിൽ അയഞ്ഞ വസ്ത്രം ധരിക്കണം. നീന്താത്ത സമയം പുരുഷന്മാരും ഷർട്ട് ധരിക്കണം. പൂളിന് പുറത്തും പൊതുസ്ഥലങ്ങളിലും പുരുഷന്മാരുടെ നെഞ്ച് നഗ്നമാക്കാൻ അനുവാദമില്ലെന്നും പറയുന്നു.

ബീച്ചുകളിൽ നിരീക്ഷണത്തിന് ലൈഫ് ഗാർഡുകളെയും സൂപ്പർവൈസർമാരെയും നിയമിക്കുമെന്നും പറയുന്നു. എന്നാൽ, നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്നോ മറ്റ് ശിക്ഷാ നടപടികൾ നടപ്പാക്കുമെന്നോ പറഞ്ഞിട്ടില്ല.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.