ബെംഗളൂരു: ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്. തിരുപ്പതി – ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്.
കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.




