മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചു.
16 വർഷമായി ജോലി ചെയ്തുവരുന്ന ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയിൽ ജോലി ചെയ്തിരുന്ന സ്ത്രീയെയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ആരോപണങ്ങൾ പഞ്ചായത്ത് അധികൃതർ തള്ളി. മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.




