Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ ജനുവരിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചൻ അടുത്ത വർഷം ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങുന്നതോടെ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അധികാരമേറ്റതിന് പിന്നാലെ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിൽ ഇടത് യുവജന സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആശുപത്രി ക്യാമ്പസിനുള്ളിൽ കൊടിവെച്ച് ഭക്ഷണവിതരണം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

മെഡിക്കൽ കോളേജുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൃത്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ നേരിട്ടെത്തിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ക്യാമ്പസിനുള്ളിലെ ഇത്തരം ഭക്ഷണവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തും. സ്വകാര്യ സംഘടനകൾക്ക് ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്തുവെച്ച് മാത്രമേ അനുവദിക്കൂ. ആശുപത്രി പരിസരത്തെ തിരക്ക് കുറയ്ക്കുന്നതിനും മാലിന്യപ്രശ്നങ്ങളും ശുചിത്വവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനുമാണ് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാക്കുന്നതെന്നാണ് വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix