പാലക്കാട്: ട്രെയിനുകളിൽ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ സിനിമാ സംവിധായകൻ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് ഷൊർണൂരിൽ പിടിയിലായത്.
അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈൻ. സ്വയം നിർമിച്ച് സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടതോടെയാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.




