സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാം ചരണ്‍ ചിത്രത്തിന്റെ സെറ്റില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വന്‍ അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിര്‍മ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്‍ അപകടം. നായകനായി നിഖില്‍ സിദ്ധാര്‍ത്ഥ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തയ്യാറാക്കിയ കൃത്രിമ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാര്‍ക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് ഇന്നലെ ചിത്രീകരണത്തിനിടെ തകര്‍ന്നത്.

ജൂണ്‍ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. . എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും നിഖില്‍ പറഞ്ഞു.’ രാം ചരണ്‍-നിഖില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം, രാം ചരണിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. സായി മഞ്ജരേക്കയാണ് ചിത്രത്തിലെ നായിക.

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ടാങ്കിന്റെ രൂപകല്‍പ്പനയോ നിര്‍മ്മാണത്തിലോ ഉണ്ടായ പാകപ്പിഴയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. സിനിമാ ഷൂട്ടിംഗിനിടെ ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂര്‍വമല്ലെങ്കിലും, ‘ദി ഇന്ത്യ ഹൗസ്’ സെറ്റിലുണ്ടായ ഈ സംഭവം സിനിമാ വ്യവസായത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.