ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലക്കേസ്: പ്രതി പ്രേംകുമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്ഉത്തരാഖണ്ഡിലെ കേദാർനാദിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തൃശൂർ ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടേത് തന്നെയെന്ന് തൃശൂർ റൂറൽ പൊലീസ്. ഇത്തരാഖണ്ഡിൽ മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹ പരിശോധനയ്ക്കുശേഷം ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും പൊലീസ് ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽ അമ്മയേയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ.
കഴിഞ്ഞ ദിവസമാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചത്. പൊലീസ് കോട്ടയത്തുള്ള മകളെ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ മൃതദേഹം ഇയാളുടേത് തന്നെയാണെന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല.ഇരിഞ്ഞാലക്കുട കാറളം സ്വദേശിനികളായ മണിയേയും മകൾ രേഖയും കൊലപ്പെടുത്തിയ ശേഷം അതിസമർഥമായായിരുന്നു പ്രേംകുമാർ രക്ഷപ്പെട്ടത്. മെയ് ഒന്നിനോ രണ്ടിനോ കൊലപാതകം നടത്തി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തറിയാൻ വൈകിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.






