കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി ഈശ്വര നാമത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ഗ്രൗണ്ടിൽ അണിനിരന്നത്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും തകർത്തുകൊണ്ടാണ് ബിജെപി അധികാരത്തിലേറിയത്. വലിയ ആരവത്തോടെയാണ് ബംഗാൾ ജനത സുവേന്ദുവിനെ വരവേറ്റത്.




