പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. യുവാവിനെ പത്തനംതിട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മാറനല്ലൂർ കൂവളശേരി, പൂവൻവിള പുളിയറതലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23) ആണ് പിടിയിലായത്.
പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ് സ്കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വനിതാ സെൽ എസ്ഐ ഐ.വി.ആഷ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ്ഐ കെ.ജി.ബാലസുബ്രഹ്മണ്യൻ കേസ് റജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.






