സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍കൊണ്ട് അമ്മാനമാടുന്ന നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ.
സ്‌ക്രീനില്‍ ആരേയും തല്ലിത്തോല്‍പ്പിക്കുന്ന മാസ് ഹീറോയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളായി മാറാനാണ് ബാലയ്യയുടെ വിധി. അതിന് കാരണം അദ്ദേഹത്തിന്റെ സംസാരവും പ്രവൃത്തികളുമൊക്കെയാണ്. പക്ഷെ എത്ര ട്രോളുകള്‍ നേരിടേണ്ടി വന്നാലും അടുത്തതിലേക്ക് യാതൊരു കൂസലുമില്ലാതെ ബാലയ്യ നടന്നു നീങ്ങും.ഇപ്പോഴിതാ നന്ദമുരി ബാലകൃഷ്ണയുടെ പുതിയൊരു വീഡിയോയും വൈറലാവുകയാണ്. ഇത്തവണ സ്റ്റേജില്‍ എല്ലാവരും നോക്കി നില്‍ക്കെ ഇളകിപ്പോയ വെപ്പുമീശ ഒട്ടിച്ചാണ് ബാലയ്യ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ബര്‍ത്ത് ഡേയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ബാലയ്യയുടെ മീശ ഇളകിപ്പോയത്.
വേദിയില്‍ ബാലയ്യ സംസാരിച്ചു കൊണ്ടിരിക്കെ ബാലയ്യയുടെ മീശ ഇളകി പോയപ്പോള്‍ ആദ്യം ബാലയ്യ കൈ കൊണ്ട് തിരിച്ച് ഒട്ടിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ഒട്ടിച്ചിട്ടും മീശ നില്‍ക്കുന്നില്ല. ഇതോടെ പ്രസംഗം നിര്‍ത്താതെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് പശ ചോദിക്കുകയാണ് ബാലയ്യ. പശ വച്ച് മീശ ഒട്ടിച്ച ശേഷം, പ്രസംഗം നിര്‍ത്തിയിടത്തു തന്നെ അതേ ആവേശത്തോടെ തുടരുകയും ചെയ്തു. തന്റെ വന്‍ ഹിറ്റായ അഖണ്ഡയുടെ രണ്ടാം ഭാഗം അഖണ്ഡ 2 താണ്ഡവയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് ബാലയ്യ. സെപ്തംബര്‍ 25നാണ് സിനിമയുടെ റിലീസ്.






