മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോള്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല എന്നും അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫർട്ടബിൾ മജോരിറ്റിയിൽ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.




