ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ. നിലമ്പൂർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പി വി അൻവർ പറഞ്ഞു. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. യുഡിഎഫിനെ പല തരത്തിലും സഹായിച്ചു.
പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താൻ യുഡിഎഫിന് കഴിയുമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പർ ആക്കണ്ടതായിരുന്നുവെന്നും അൻവർ പറഞ്ഞു.
സർക്കാരിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞതിൽ നിന്നും പിന്നോട്ടു പോകുകയാണ് സിപിഐഎം നേതാക്കൾ.
പിണറായിസവും മരുമോനിസവും ചർച്ച ചെയ്യേണ്ടതാണ്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയി. ആർഎസ്എസുമായി ചേർന്ന് കലാപ ശ്രമം നടത്തി.
വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തി. മലപ്പുറം കോഴിക്കോട് മലയോരഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല വേണം. തുരങ്ക പാത മരുമോന്റെ കൊള്ളയടി. 16 കിലോമീറ്റർ കൊണ്ട് മുണ്ടേരിയിൽ നിന്ന് മേപ്പാടിയിൽ എത്താം. ആ പാത പ്രൊപ്പോസൽ മരുമോൻ മുറിച്ചിടുകയാണെന്നും അൻവർ വിമർശിച്ചു.
Content: ‘No objection to VD Satheesan, Chief Minister should resign’; PV Anwar wishes Shaukat success




