കൊച്ചി: എളമക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. എളമക്കര കരുവേലിപ്പരമ്പില്‍ രാവിലെ തെങ്ങ് കയറാന്‍ എത്തിയതായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം തെങ്ങിനു മുകളില്‍ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.






