സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിമര്‍ശന പ്രവാഹം: രാമോജി ഫിലിം സിറ്റിയെക്കുറിച്ചുള്ള പരാമര്‍ശം തിരുത്തി കാജോള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: വിമര്‍ശനങ്ങള്‍ കടുത്തതോടെ രാമോജി റാവു ഫിലിം സിറ്റിയെകുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് ബോളിവുഡ് താരം കാജോള്‍.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണെന്ന് താരം വിശേഷിപ്പിച്ചത്.’ തുടര്‍ന്ന് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഈ പരാമര്‍ശത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, കാജോള്‍ തന്റെ പ്രസ്താവന ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്, രാമോജി ഫിലിം സിറ്റി ‘സുരക്ഷിതവും കുടുംബസൗഹൃദവുമായ’ സ്ഥലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്

ജൂണ്‍ 19-ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ രാമോജി ഫിലിം സിറ്റിയെ ‘പ്രേതബാധയുള്ള’ ഇടം എന്ന വിശേഷിപ്പിച്ച പരാമര്‍ശം വന്നത്. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, നിരവധി ആളുകള്‍ ഇത് ‘അടിസ്ഥാനരഹിത’മായ പ്രസ്താവനയെന്ന് വിമര്‍ശിച്ചു.
വിവാദം ശക്തമായതോടെ, ജൂണ്‍ 23-ന് കാജോള്‍ തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കി. ‘രാമോജി ഫിലിം സിറ്റി ഒരു മികച്ച സ്ഥലമാണ്, തികച്ചും സുരക്ഷിതവും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അനുയോജ്യവുമാണ്’ എന്ന് അവര്‍ വ്യക്തമാക്കി. തന്റെ മുന്‍ പരാമര്‍ശം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ അതിന് ഖേദിക്കുന്നുവെന്നും, രാമോജി ഫിലിം സിറ്റിയില്‍ തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 27നാണ് കാജോള്‍ അഭിനയിച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ മാ റിലീസ് ചെയ്യുന്നത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement