കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെയര്‍മാന്‍ ജോസ്.കെ.മാണി. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ ഓരോ ചർച്ചകൾ നടക്കുന്നത് കേൾക്കുന്നുണ്ടെന്നും എന്നാൽ താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫില്‍ പൂര്‍ണ ഹാപ്പിയാണെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി അറിയിച്ചു.
Content: Happy in LDF: Jose. K. Mani



