Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം ഉടുമ്പന്‍ചോല വിഷനിലെ ‘മെമ്മറി ബ്ലൂസ്’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയിലെ മെമ്മറി ബ്ലൂസ് എന്ന ഗാനം റിലീസായി.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെമ്മറി ബ്ലൂസ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. അന്‍വര്‍ റഷീദിന്റ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യസ്വതന്ത്രസംവിധാന സംരംഭമാണ് ഉടുമ്പന്‍ചോല വിഷന്‍. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഉടുമ്പന്‍ചോല വിഷന്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന സൂചനയാണ് നല്‍കുന്നത്. എആന്‍ഡ്ആര്‍ മീഡിയ ലാബ്‌സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ‘ഉടുമ്പന്‍ചോല വിഷന്‍’ നിര്‍മിക്കുന്നത്.

മാത്യുവിനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍, സിദ്ദീഖ്, അശോകന്‍, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്‍.ജെ. മുരുഗന്‍, ആദേഷ് ദമോദരന്‍, ശ്രിയ രമേഷ്, അര്‍ജുന്‍ ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉടുമ്പന്‍ചോല വിഷന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, സംഗീതം: ഗോപി സുന്ദര്‍, റൈറ്റര്‍: അലന്‍ റോഡ്‌നി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സിറാസ് എം.പി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍: അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ആദര്‍ശ് കെ. രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: തോമസ് കുട്ടി രാജു, അഭിരാമി കെ. ഉദയ്, രവീണനാഥ് കെ.എല്‍, പബ്ലിസിറ്റി ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആര്‍ ഓ :പ്രതീഷ് ശേഖര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer