സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോണ്‍ഗ്രസില്‍ സ്ഥാനംലഭിക്കുന്നത് ജാതിയും മതവും നോക്കി, എല്‍ഡിഎഫില്‍ അങ്ങനെയല്ല : ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി മതവും ജാതിയും നോക്കിയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.
അത് നല്ലൊരു പരിപാടിയല്ലെന്നും കഴിവുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ക്രിസ്ത്യാനി, മുസ്ലീം, ഹരിജന്‍, ബ്രാഹ്‌മണന്‍ എന്നിങ്ങനെ നോക്കി സീറ്റുകള്‍ നല്‍കുന്നതെന്നും ധര്‍മജന്‍ ചോദിച്ചു.

എന്നാല്‍ എല്‍ഡിഎഫ് അങ്ങനെയല്ല. അവര്‍ ക്രിസ്ത്യന്‍ മണ്ഡലത്തില്‍ ക്രിസ്ത്യാനിയെ തന്നെ നിര്‍ത്താറില്ല. മറ്റ് ഏതെങ്കിലും വിഭാഗത്തിലുള്ളവരെ നിര്‍ത്തും. അത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് കോണ്‍ഗ്രസുകാരനായ താന്‍ പറയില്ല. എന്നാലും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തനിക്ക് ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ താന്‍ തുറന്നുപറയും. സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ധര്‍മജന്‍. എല്‍ഡിഎഫിലെ അഡ്വ. സച്ചിന്‍ദേവിനോടാണ് ധര്‍മജന്‍ പരാജയപ്പെട്ടത്. തെരഞ്ഞടുപ്പുഫലത്തിന് പിന്നാലെ പ്രചാരണത്തിനായി നേതാക്കള്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്നും അത് ചെലവഴിച്ചില്ലെന്നും ധര്‍മജന്‍ ആരോപണവുമായി വന്നിരുന്നു. ധര്‍മജന്‍ പാര്‍ട്ടി മാറാനുള്ള ശ്രമമാണ് എന്നാണ് പുറത്തുവരുന്ന വിവരം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.