സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തകരാര്‍ പരിഹരിക്കാനായില്ല, റിസര്‍വ് പൈലറ്റ് തിരികെ പോയി ; ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്കറിലേക്ക് മാറ്റും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ എയര്‍ ഇന്ത്യയുടെ മെയ്‌ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിര്‍ദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്. വിമാനം നിര്‍മിച്ച ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും ടീമില്‍ ഉണ്ട് ഇവര്‍ എത്തുന്നതോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ.

തകരാര്‍ പരിഹരിക്കാനായി യുദ്ധക്കപ്പലില്‍ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തെ തിരിച്ചുപോയിരുന്നു. അമേരിക്കന്‍ നിര്‍മിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗര്‍ സ്ഥലം അനുവദിക്കാനുള്ള എയര്‍ ഇന്ത്യയുടെ വാഗ്ദാനം റോയല്‍ നേവി നേരത്തെ നിരസിച്ചതെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പാണ് എഫ് 35-ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.