തൃശ്ശൂര്‍: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ചേലക്കോട് പാതയോരത്തെ കാനയിലേക്ക് മറിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ചേലക്കരയില്‍ നിന്ന് പഴയന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.






