Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോന്നി ആനത്താവളത്തിലെ കുട്ടിയാന ‘കൊച്ചയ്യപ്പന്‍ ചരിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. നാലുവയസ്സായിരുന്നു പ്രായം. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കൊച്ചയ്യപ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈറ്റമിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.

വൈറസ് ബാധയാണോയെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ മരണക്കാരണം വ്യക്തമാകൂ. നാലുവര്‍ഷം മുന്‍പ് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ കൂട്ടംതെറ്റിയ നിലയിലാണ് കൊച്ചയ്യപ്പനെ വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്.

ഉള്‍ക്കാട്ടിലേക്ക് വിടാന്‍ പലതവണ ശ്രമിച്ചെങ്കിലും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം വീണ്ടും കാടിറങ്ങുന്ന സ്ഥിതിയുണ്ടായതോടെ വനംവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കോന്നി ആനത്താവളത്തിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്. കോന്നി ആനത്താവളത്തില്‍ ആവശ്യമായ പരിശീലനം നല്‍കിവരവേയാണ് കൊച്ചയ്യപ്പന്‍ ചരിഞ്ഞത്.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പനെന്ന പേരുനല്‍കിയത്. ഏഴുവര്‍ഷത്തിനിടെ കോന്നി ആനത്താവളത്തില്‍ നാല് ആനകളാണ് ചരിഞ്ഞത്. കുട്ടിയാന ചരിഞ്ഞതിനാല്‍ കോന്നി ആനത്താവളത്തിലേക്ക് ബുധനാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer