സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആഗോള സമാധാന സൂചിക; ആ​​ഗോ​ള ത​ല​ത്തി​ൽ ഖത്തർ 27-ാം സ്ഥാ​നത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: 2025ലെ ആ​​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​തെത്തി​ ഖ​ത്ത​ർ. ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. അതേസമയം 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​​ഗോ​ള​ത​ല​ത്തി​ൽ 27ാം സ്ഥാ​നമാണ് ഖ​ത്ത​ർ നേ​ടിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സ്ഥി​ര​ത​യാ​ർ​ന്ന ഭ​ര​ണ​വും ശ​ക്ത​മാ​യ സു​ര​ക്ഷാ​ച​ട്ട​ക്കൂ​ടു​മാ​ണ് ഖ​ത്ത​റി​നെ മെ​ന മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെത്തി​ച്ച​ത്.

സാമാധാന സൂചികയിൽ 31-ാം സ്ഥാനത്താണ് കുവൈത്ത്. അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, ന്യൂ​സി​ല​ൻ​ഡ്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​​ഗോ​ള ത​ല​ത്തി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഇന്ത്യ 115ാം സ്ഥാനത്തും അമേരിക്ക 128ാം സ്ഥാനത്തുമാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.