ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായ തുകയിൽ സംസ്ഥാനം തിരികെ പിടിച്ചത് 54.79 കോടി രൂപ. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത് 351 കോടി രൂപയാണ്.
സൈബർ കുറ്റകൃത്യ പരാതികളിൽ സംസ്ഥാനത്ത് വൻ വർദ്ധനവാണ് ഉണ്ടായത്764 കോടി രൂപയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സൈബർ തട്ടിപ്പ് സംഘം കവർന്നത്. എന്നാൽ 2021ൽ ഇത് വെറും പത്തു കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ആറ് മാസത്തിനകം 19,972 സൈബർ തട്ടിപ്പ് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആകെ 41,434 പരാതികൾ ആയിരുന്നു.






