തിരുവനന്തപുരം :കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെയ്യാര്‍ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയില്‍ നിന്ന് നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓര്‍ഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്.
അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അതില്‍ 4 പേരുടെ നില ഗുരുതരമാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. ഓര്‍ഡിനറി ബസില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു. ഓര്‍ഡിനറി ബസ് ഡ്രൈവര്‍ മണികുട്ടനെയാണ് ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനിടെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുക്കേറ്റ 22 പേരെ മണിയറവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവര്‍മാരിരുന്ന ക്യാബിനുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി് രക്ഷാപ്രവര്‍ത്തനം നടത്തി.










