എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്കാന് സര്‍ക്കാര്‍. ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. വിളകള്‍ നശിക്കുകയും റോഡ് മാർഗം താറുമാറാവുകയും ചെയ്തതോടെ ദേശീയ തലസ്ഥാനത്തെ പ്രധാന മൊത്തക്കച്ചവട വിപണികളില്‍ തക്കാളിവരവ് കുറഞ്ഞു.
എന്‍സിആറിലുടനീളമുള്ള ചില്ലറ വില്‍പ്പന വിപണികളില്‍ തക്കാളി വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് ഇത്രയധികം വില വർദ്ധനവുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ 4 ന് തക്കാളി വില കിലോയ്ക്ക് 39.35രൂപ ആയി ഉയര്‍ന്നു, ഒരു ആഴ്ച മുമ്പ് കിലോയ്ക്ക് വില 35.93 രൂപ ആയിരുന്നു. ഇവിടെ 9.51% വര്‍ദ്ധനവ് ആണ് ഉണ്ടായത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ തക്കാളി സംഭരിക്കും.




