Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറന്മുള വള്ളസ്സദ്യകള്‍ക്ക് ഇന്ന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആറന്മുള: ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ക്ക് ഇന്ന് 11-ന് തുടക്കമാവും. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ചതിനു ശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്യും.

അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, മന്ത്രി വീണാജോര്‍ജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ ഭഗവാന് ഇലയില്‍ വിഭവങ്ങള്‍ വിളമ്പും. അതിനുശേഷം പള്ളിയോട സേവാസംഘം നിര്‍മിച്ച ‘വിസ്മയദര്‍ശനം’ ഡോക്യുമെന്ററി പ്രകാശനം പ്രമോദ് നാരായണ്‍ എംഎല്‍എ നിർവഹിക്കും. ക്ഷേത്രത്തിലെ ഉച്ചപ്പൂജയ്ക്കുശേഷം വഴിപാട് വള്ളസ്സദ്യകള്‍ ഊട്ടുപുരകളില്‍ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ വെറ്റില പുകയില നല്‍കി സ്വീകരിക്കും.

11.30-ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനയാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസ്സദ്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 10.30-ന് പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനസംഘം എത്തുന്ന കെഎസ്ആര്‍ടിസി ബസിനെയും ജീവനക്കാരേയും പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഓതറ, ളാക-ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂര്‍ പടിഞ്ഞാറ്, കോഴഞ്ചേരി, വെണ്‍പാല എന്നീ പള്ളിയോടങ്ങളാണ് ഞായറാഴ്ച വള്ളസ്സദ്യയില്‍ പങ്കെടുക്കുന്നത്.

Content: Aranmula vallasadhya begin today

Recent News

Advertisement
WhiteswanTV Footer