ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 883 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി സർക്കാർ കണക്കുകൾ പറയുന്നു.
പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22 വരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.






