സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയില്‍ സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല.

പിന്നീട് തട്ടിപ്പ് സംഘം സിം എടുക്കാൻ ആവശ്യമായ രേഖകളും കയ്യടയാളങ്ങളും ഇവരിൽ നിന്ന് ശേഖരിച്ചു. റ​മ​ദാ​ൻ ഓ​ഫ​റാ​യി ആണ് സിം ​സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നത് എന്നും.റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ സിം ആക്ടിവേറ്റ് ആകുമെന്നും പറഞ്ഞ ശേഷം സംഘം മടങ്ങി. എന്നാൽ റ​മ​ദാ​ൻ ക​ഴി​ഞ്ഞിട്ടും സിം ​ആ​ക്​​റ്റി​വേ​ഷ​ൻ ആകാത്തത് കൊണ്ട് തൊഴിലാളികൾ സിം ഉപേക്ഷിച്ചു. സൗജന്യമായി ലഭിച്ചത് കൊണ്ട് തന്നെ അവർ അത് അത്ര കാര്യമായി എടുത്തതുമില്ല.

ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​റ്റൊ​രു പ്ര​മു​ഖ ടെ​ലി​ഫോ​ൺ ക​മ്പ​നി​യി​ൽ​ നി​ന്ന് തൊഴിലാളികൾക്ക് 92 റി​യാ​ൽ അ​ട​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആ കമ്പനിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ തട്ടിപ്പിന് ഇരയായതായി മനസിലായത്. അവരുടെ തൊഴിൽ രേഖകൾ ഉപയോഗിച്ചു ഇതേ ​ക​മ്പ​നി​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് മോ​ഡം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു ആരോ എടുത്തതായും അതിന്റെ ആദ്യ മാസത്തേ ബിൽ ആണ് 92 റിയാൽ എന്നും അധികൃതർ പറഞ്ഞു.

.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement