Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2025 ആ​ഗസ്റ്റ് 1 മുതൽ യു.പി.ഐയിൽ എന്തൊക്കെ മാറ്റങ്ങൾ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2025 ആഗസ്റ്റ് 1 മുതൽ യു.പി.ഐയിൽ ചില പ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. യു.പി.ഐ സിസ്റ്റത്തിന്റെ ‘സമ്മർദ്ദം’ കുറയ്ക്കുാനും, പേയ്മെന്റുകളിലെ കാലതാമസം, തടസ്സം എന്നിവ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് NPCI പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ആഗസ്റ്റ് 1 മുതൽ ഉപയോക്താക്കൾക്ക് ഒരു ദിവസം പരമാവധി 50 തവണ മാത്രമേ യു.പി.ഐ ഉപയോഗിച്ച് ബാലൻസ് ചെക്ക് ചെയ്യാൻ സാധിക്കൂ. സമാനമായി യൂസേഴ്സിന് അവരുടെ ഫോൺ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.

യു.പി.ഐ സിസ്റ്റത്തിലെ അനാവശ്യ ട്രാഫിക് ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങൾ. ഓട്ടോ പേയ്മെന്റുകൾ, സബ്സ്ക്രിപ്ഷനുകൾ, യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ, ഇ.എം.ഐ പേയ്മെന്റുകൾ തുടങ്ങിയ ഷെഡ്യൂൾഡ് പേയ്മെന്റുകൾ പ്രത്യേക വിൻഡോകൾ വഴി മാത്രമായിരിക്കും പ്രൊസസ് ചെയ്യപ്പെടുക. പുതിയ അപ്ഡേറ്റിന് ശേഷവും നിലവിലെ യു.പി.ഐ വിനിമയ പരിധി മാറ്റമില്ലാതെ തുടരും. ഭൂരിഭാഗം കേസുകളിലും ഇപ്പോഴത്തേത് പോലെ 1 ലക്ഷം വരെയുള്ള പരിധി തുടരുകയും, ഹെൽത്ത് കെയർ, എജ്യുക്കേഷൻ മുതലായവയുമായി ബന്ധപ്പെട്ട് 5 ലക്ഷം എന്ന നിലവിലെ പരിധി ബാധകമാവുകയും ചെയ്യും.

Recent News

Advertisement
WhiteswanTV Footer