റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 4.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും ബിജെപി എംപി നിഷികാന്ത് ദുബെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മോഹൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി ഇടിക്കുകയായിരുന്നു. മരണ സഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



