Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓഗസ്റ്റ് 10 വരെ ഈ നിയന്ത്രണങ്ങൾ തുടരും. അങ്കമാലി-ആലുവ ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സങ്ങൾ നേരിടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ധാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കൂടാതെ, മൂന്ന് ട്രെയിനുകൾ ഇന്ന് വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് ഇന്ന് വൈകിയോടുന്നത്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (22645) ഇന്ന് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയോടും. സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) അര മണിക്കൂർ വൈകുമെന്നും റെയിൽവേ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer