പാലക്കാട്: കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പുറപ്പെട്ടു. കണ്ണിനേറ്റ പരിക്ക് ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ചത്.






