തിരുവനന്തപുരം: മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം കാര്‍ മതിലിടിച്ച് 5 പേര്‍ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗേറ്റിന്റെ മതിലിലാണ് കാര്‍ ഇടിച്ചത്. പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഒരു പുരുഷനും 4 സ്ത്രീകളും ഉള്‍പ്പെടെ അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.




