സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സര്‍പ്രൈസ് ഡാന്‍സിന് ചുവടുവെച്ച് അശോകനും അര്‍ജുനും രേവതിയും;’തലവര’ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമാ പോസ്റ്ററിന് മറയില്‍ നിന്ന അശോകന്‍ പെട്ടെന്നാണ് ആ വരികള്‍ പാടിയത്, ‘തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം…’ എന്ന പാട്ട് പാടിയതും നായിക രേവതി ശര്‍മ്മ ആദ്യമൊന്ന് ഞെട്ടി. പൊടുന്നനെ മറുവശത്ത് നിന്നും ‘ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം…’ എന്ന വരി പാടിക്കൊണ്ട് അര്‍ജുന്‍ അശോകനുമെത്തിയതോടെ ഏവരും ചേര്‍ന്ന് ചുവടുവെച്ചു. അങ്ങനെ ഒരു സര്‍പ്രൈസ് ഡാന്‍സുമായി സോഷ്യല്‍ മീഡിയ ലോകത്ത് തരംഗമായിരിക്കുകയാണ് ‘തലവര’ ടീം. ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്.

‘കിലുകില്‍ പമ്പരം’ സിനിമയില്‍ എസ് പി വെങ്കടേഷ് ഈണം നല്‍കി ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേര്‍ന്ന് പാടിയ ആ പഴയ ഗാനത്തിനാണ് ‘തലവര’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയിലെ താരങ്ങള്‍ ചേര്‍ന്ന് ചുവടുവെച്ചത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മയാണ് നായികയായെത്തുന്നത്.

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാര്‍ലി, ടേക്ക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ഷെബിന്‍ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാല്‍ തന്നെ സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെ ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍മീഡിയയില്‍ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.

അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ത്ഥന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.