ഏറെ വിവാദങ്ങൾക്കു ശേഷം പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ നായകനായി എത്തിയ അബിര്‍ ഗുലാല്‍ റിലീസിന് ഒരുങ്ങുന്നു. വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. ഓഗസ്റ്റ് 29നാണ് ചിത്രം വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാണി കപൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മെയ് ഒന്‍പതിന് രാജ്യത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമത്തിന് ശേഷം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രം രാജ്യത്ത് റിലീസ് ചെയ്തേക്കില്ല.






