തിരുവനന്തപുരം: പേയാട് അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളില്‍ എസി സ്ഥാപിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അഖിലും മറ്റൊരു യുവാവും ചേര്‍ന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാല് വഴുതി വീടിന്റെ ഷെയ്ഡില് തട്ടി അഖില്‍ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.



