ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ ഇ.ഡി പരിശോധന. ഗ്രാമ വികസന വകുപ്പ് മന്ത്രി പെരിയസാമിയുടെയും മകനും എംഎൽഎയുമായ ഐ.പി.സെന്തിലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടക്കുന്നത്. ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണു വിവരം.
രാവിലെ ഏഴരയോടെയാണ് പരിശോധന തുടങ്ങിയത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന ആരോപണം ഡിഎംകെ ഉന്നയിക്കുമ്പോഴാണ് മറ്റൊരു മന്ത്രിയെ കൂടി ലക്ഷ്യമിട്ട് ഏജൻസി രംഗത്തെത്തിയിരിക്കുന്നത്.






