ന്യൂയോര്‍ക്ക്: വിനോദസഞ്ചാരികളായ ഇന്ത്യാക്കാരടക്കം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യൂയോര്‍ക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിര്‍ന്നവരാണെന്നും അപകടത്തില്‍ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റുള്ളവര്‍. ബസിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലുള്ള എം ആന്‍ഡ് വൈ ടൂര്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.



